തെങ്ങ് ചെത്ത് പരിശീലനം- “ടോഡി ടെക്നീഷ്യന്‍ കോഴ്സ്”- അപേക്ഷ ക്ഷണിക്കുന്നു
വിദഗ്ദ്ധരായ ചെത്ത് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് തെങ്ങ് ചെത്തുന്നതില്‍ താല്പര്യം ഉള്ളവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ 30 ദിവസം ദൈര്‍ഘ്യമുള്ള വിദഗ്ദ്ധ പരിശീലനം “ടോഡി ടെക്നീഷ്യന്‍ കോഴ്സ്” എന്ന പേരില്‍ നടത്തുന്നതിന് കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി 28/02/2026.
February 3, 2026